ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ പോലീസ് നടപടിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി കോൺഗ്രസ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, മുകുൾ വാസ്നിക് തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്ത്.
ഉച്ചയോടെ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ പാതിവഴിയിൽ ഡൽഹി പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രതിനിധി സംഘം വിജയ് ചൗക്കിൽ ഇരുന്ന് പ്രതിഷേധിച്ചു.
അഗ്നിപഥ് പദ്ധതിയിലെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചുവെന്നും പരാതി നൽകിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് എതിരായ നടപടിയിലും പരാതി നൽകി. അഗ്നിപഥ് സേനയുടെ പ്രാഗൽത്ഭ്യത്തെ ബാധിക്കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു.
















