ന്യൂഡല്‍ഹി: രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയത്. ആര്‍.പി. ആക്ട് 1951ലെ സെക്ഷന്‍ 29എ, 29 സി പ്രകാരമായിരുന്നു നടപടി.
രജിസ്റ്റർ ചെയ്യുകയും എന്നാൽ അംഗീകാരം നേടാത്തതുമായ 2100 രാഷ്‌ട്രീയ പാർട്ടികളിൽ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയത്. നേരത്തെ ആദ്യഘട്ടത്തിൽ അംഗീകാരമില്ലാത്ത 87 രാഷ്‌ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ നടപടി. രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ട പാർട്ടികളിൽ ചിലത് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെട്ടതായും ആരോപണമുണ്ട്.
















