മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് ഗ്രാമത്തിൽ ഒരു കുടുംബത്തിലെ ഒമ്പതു പേരെ മരിച്ച നിലയിൽ കണ്ടെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ഞെരുക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
മരിച്ചവരിൽ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. ഒമ്പത് മൃതദേഹങ്ങളിൽ മൂന്നെണ്ണം ഒരേ സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹങ്ങൾ വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചു. ഇവർ വിഷ പദാർത്ഥം കഴിച്ചതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.
പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
















