ബോളിവുഡ് ചിത്രമായ ഭാഗ് ജോണിയിൽ നായികയായി എത്തിയതോടെ ശ്രെധ നേടിയ ഇറാനിയൻ നടിയും മോഡലുമാണ് മന്ദാന കരിമി. ബിഗ് ബോസ് സീസൺ ഒൻപതിലും മന്ദാന മത്സരാർത്ഥിയായിരുന്നു. ഇസ്താംബൂളിലെ ഷൂട്ടിങ്ങിനിടയിലെ ഒരു വീഡിയോ മന്ദാന പങ്കുവെച്ചിരുന്നു.ബുർഖ ധരിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ സൈബർ ആക്രമണം നേരിടുകയാണ് മന്ദാന.
ബുർഖ ധരിച്ച് നൃത്തം ചെയ്യുന്ന നടിയെയാണ് വീഡിയോയിൽ കാണുന്നത്. ഒരു തുണിക്കടയിൽ വച്ച് ദി ബീറ്റ്‌നട്ട്‌സിന്റെ സെ അകാബോ ട്യൂണുകൾക്കൊപ്പം നൃത്തം ചെയ്യുന്ന മന്ദാനയെ വീഡിയോയിൽ കാണാം. ‘ഹിജാബ് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത് ഇതുപോലെ എളുപ്പമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഇതിന് പിന്നാലെ ഹിജാബിനോട് അനാദരവ് കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി പലരും ആക്ഷേപവും രംഗത്തെത്തി. ‘നാണക്കേട്! ഹിജാബിനെ ഇതുപോലെ അനാദരിക്കരുത്’ , ‘ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിന് മുമ്പ് ഒരിക്കലെങ്കിലും ചിന്തിക്കുക’ ,’ നിങ്ങൾക്ക് നല്ലബുദ്ധി തോന്നിക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം. നിങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്തും തെറ്റാണെന്ന് ഒരു ദിവസം നിങ്ങൾ മനസ്സിലാകും’ എന്നൊക്കെയാണ് വീഡിയോക്ക് വരുന്ന കമെന്റുകൾ.
















