കെജിഎഫ്: ചാപ്റ്റർ 2ന്റെ വിജയത്തെ തുടർന്ന്, ചിത്രത്തിന്റെ ഒരു പ്രീക്വലോ തുടർച്ചയോ ഉണ്ടാകുമെന്നാണ് പുതിയ വിവരം. അഭിനേതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും, കെജിഎഫ് ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രത്തിൽ യാഷിനൊപ്പം അഭിനയിക്കാൻ ഒട്ടേറെ ബോളിവുഡ് നടിമാരാണ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
കെജിഎഫ് ചാപ്റ്റർ 2-ൽ, ശ്രീനിധി ഷെട്ടിയുടെ കഥാപാത്രം മരിക്കുകയാണ്, അതോടെ അടുത്ത ചാപ്റ്ററിൽ മറ്റൊരു നടിയായിരിക്കും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക.
എന്നാൽ ആരൊക്കെയാണ് അഭിനേതാക്കൾ എന്ന് ഉടൻ പുറത്തുവിടാൻ സാധ്യതയില്ല. ചിത്രം ഇപ്പോൾ രചനാ ഘട്ടത്തിലാണ്. മൂന്നാം ഭാഗത്തിന്റെ ഷെഡ്യൂൾ പ്രശാന്ത് നീലിന്റെയും യാഷിന്റെയും ഡേറ്റിനെ ആശ്രയിച്ചിരിക്കുമെന്ന് ഫ്രാഞ്ചൈസിയുടെ നിർമ്മാതാക്കൾ പറഞ്ഞിരുന്നു.
















