സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കെ റെയിൽ.ഓണ്‍ലൈനായി സംവാദം നടത്തി ജനങ്ങളുടെ സംശയങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാനാണ് കെ റെയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.വ്യാഴാഴ്ച വൈകിട്ട് നാല് മണി മുതല്‍ കെ റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി സംശയങ്ങള്‍ ചോദിക്കാം. കെ റെയില്‍ എംഡി വി അജിത് കുമാര്‍ തന്നെയാണ് ജനങ്ങളുടെ സംശയങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുന്നത്. ‘ജനസമക്ഷം സില്‍വര്‍ലൈന്‍’എന്നാണ് സംവാദ പരിപാടിയുടെ പേര് സംവാദത്തില്‍ സിസ്ട്ര പ്രൊജക്ട് ഡയറക്ടറും പങ്കെടുക്കും.
സിൽവർ ലൈൻ പദ്ധതിക്ക് കടുത്ത പ്രതിഷേധങ്ങള്‍ നേരിട്ടിരുന്നു. പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് പിഴുതെറിയുന്ന സ്ഥിതിയുമുണ്ടായിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രോഗസ് റിപ്പോര്‍ട്ടിലുള്‍പ്പെടെ വ്യക്തമാക്കിയിരുന്നു.
















