വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉന്നത പോലീസ് അധികാരികള്‍ക്കെതിരെ ഒന്നാം പ്രതി മോന്‍സണ്‍ മാവുങ്കല്‍ നല്‍കിയ മൊഴികള്‍ വസ്തുതാപരമാണെന്ന് ഇഡി.കേസിലെ മുഖ്യപ്രതിയായ മോന്‍സണ്‍ മാവുങ്കലിനെ കഴിഞ്ഞ ദിവസമാണ് ഇ ഡി ചോദ്യം ചെയ്തത്.18 ലക്ഷം രൂപ തട്ടിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്യും.
പോലീസുകാരെ സംരക്ഷിക്കുന്ന മൊഴികളാണ് മോന്‍സന്‍ ഇഡിക്ക് നല്‍കിയത്. എന്നാലും തെളിവുകള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലില്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച് മോന്‍സണ്‍ വെളിപ്പെടുത്തിയതായാണ് അറിയുന്നത്.
സംശയത്തിന്റെ നിഴലില്‍ മോന്‍സനുമായി അടുപ്പം പുലര്‍ത്തിയിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി അന്വേഷണം അവസാനിപ്പിക്കും മുമ്പ് രേഖപ്പെടുത്തേണ്ടി വരും. ഒന്നര മാസം മുമ്പാണ് മോന്‍സന്റെ മൊഴി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.പുരാവസ്തു തട്ടിപ്പിനോടും നേരിട്ട് ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരാളാണെങ്കിലും വിരമിച്ച ഉദ്യോഗസ്ഥനുമായി സാമ്പത്തിക ഇടപാടുകള്‍ മോന്‍സണ്‍ നടത്തിയിരുന്നു.
















