ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആര്‍ഡി ചേംബറില്‍ രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയും ചേർന്ന് പ്രഖ്യാപിക്കും.
keralaresults.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫലം പരിശോധിക്കാം. ആദ്യം ഹോംപേജില്‍ റിസള്‍ട്ട് എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക. വിദ്യാര്‍ഥികള്‍ തങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക. തുടര്‍ന്ന് ഫലം സ്‌ക്രീനില്‍ കാണാം. തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി അതിന്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കണം.
4,32,436 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റെഗുലര്‍ ആയും 20,768 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ (എന്‍എസ്‌ക്യുഎഫ്) 30,158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി.മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ് ടു പരീക്ഷകൾ നടന്നത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു നടത്തിയത്.
പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
















