തിരുവനന്തപുരം: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച നിലയിൽ. ഈഞ്ചക്കൽ സിഗ്നലിന് സമീപം ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
മരിച്ചയാളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം അൻപത് വയസ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ടിപ്പർ ലോറി ഇദ്ദേഹത്തിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
















