സൂപ്പര്‍ബൈക്കുകളോട് വലിയ അഭിനിവേശമുള്ള താരമാണ് അജിത് കുമാര്‍. താരത്തിന്റെ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുകയാണ് താരം.
അജിത്തിന്റെ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. “പാഷന്‍ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്.
ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത മുൻപ് ഏറെ ശ്രദ്ധനേടിയിരുന്നു. പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘വലിമൈ’യുടെ ചിത്രീകരണത്തിന്‍റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Latest pic of Actor #Ajithkumar from Europe pic.twitter.com/S0osb7cf7H
— Ramesh Bala (@rameshlaus) June 19, 2022
#AK At UK /EUROPE Trip 🌟❤️
Pics From Inside The Euro 🚉#AjithKumar #AjithKumarTrip #AK61 pic.twitter.com/oUG2SieMxt
— Ramesh Bala (@rameshlaus) June 18, 2022
















