പത്തനംതിട്ട: കൂടലിൽ യുവതി സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ . കൊട്ടാരക്കര സ്വദേശി ശരിധരൻ ആണ് മരിച്ചത്. സംഭവത്തില്‍ കൂടൽ നെല്ലിമുരുപ്പ് സ്വദേശിയായ പ്രതി രജനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് രജനി സുഹൃത്ത് ശശിധരനെ ആക്രമിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശശിധരൻ രാത്രി 10 മണിയോടെ മരിച്ചു. മാനസിക വിഭ്രാന്തിയുള്ള രജനി പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് സുഹൃത്തിനെ ആക്രമിച്ചതെന്നാണ് നിഗമനം.
















