കൂളിമാട് പാലത്തിൻറെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി നിർദ്ദേശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ ഐ ടിയുടെ റിപ്പോർട്ട് കിട്ടിയെന്നും പൊതമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എൻ ഐ ടിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തിൻറെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. എക്‌സികുട്ടീവ് എഞ്ചിനിയറോടും അസിസ്റ്റന്റ് എഞ്ചിനിയറോടും ആവശ്യപ്പെട്ട വിശദീകരണം ലഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടി എടുക്കാമെന്നും മന്ത്രി പറയുന്നു.
















