അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് സൈനിക മേധാവികൾ. അഗ്നിപഥ് സേനയ്ക്ക് അനിവാര്യമായ പരിഷ്‌കരണമെന്ന് സൈനിക മേധാവികൾ പറഞ്ഞു. സൈന്യത്തിന്റെ കാര്യക്ഷമതയ്ക്ക് പ്രായം ഒരു പ്രധാന ഘടകമാണ്. ടെക്നോളോജിയുമായി ബന്ധമുള്ള യുവാക്കൾ സേനയിൽ അനിവാര്യമാണെന്നും സംയുകത വാർത്താ സമ്മേളനത്തിൽ സൈനിക മേധാവികൾ അറിയിച്ചു. പദ്ധതി സേനയ്ക്ക് യുവത്വം നൽകും. അഗ്‌നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതൽ പദ്ധതിയെപ്പറ്റി ചർച്ച നടക്കുന്നുണ്ടന്നും പ്രതിരോധമന്ത്രാലയം.
സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും സൈനിക പരിഷ്‌കാരത്തിന്റെ ഭാഗമായി 33 വർഷമായി പദ്ധതി ചർച്ചയിലുണ്ടെന്നും വാർത്താസമ്മേളനത്തിൽ സൈനിക കാര്യ വകുപ്പ് അഡീ.സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു. ജൂൺ 14 ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പ്രകാരം സേനയിലെത്തുന്ന അഗ്‌നിവീരർക്ക് കാന്റീൻ ഇളവുകൾ ലഭിക്കുമെന്നും ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
















