കണ്ണൂർ: രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു ജീവിതം പാർട്ടിക്ക് വേണ്ടി സമർപ്പിച്ചയാളെ അഴിമതിക്കാരനെ സംരക്ഷിക്കാൻ ബലിയാടാക്കി.
പാർട്ടി അന്വേഷണം പ്രഹസനമാണ്. നിയമപരമായ അന്വേഷണത്തിനായി കോൺഗ്രസ് ആവശ്യപ്പെടുകയാണെന്നും അദ്ദേഹംപറഞ്ഞു. പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിട്ടവർക്കെതിരെയും ആരോപണം ഉന്നയിച്ചവർക്കെതിരെയും സിപിഎം നടപടി എടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
















