ഡല്‍ഹി: തന്‍റെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. 52ആം ജന്മദിനത്തിലാണ് രാഹുലിന്‍റെ പ്രസ്താവന. അഗ്നിപഥിനെതിരെ രോഷം ആളിപ്പടരുന്നത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
“രാജ്യത്തെ അവസ്ഥയിൽ ആശങ്കയുണ്ട്. കോടിക്കണക്കിന് യുവാക്കൾ അതീവ മനോവേദനയിലാണ്. യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേരുകയും അവർക്കൊപ്പം നിൽക്കുകയും വേണം. എന്റെ ജന്മദിനത്തിൽ ഒരു തരത്തിലുള്ള ആഘോഷങ്ങളും നടത്തരുതെന്ന് എല്ലാ കോൺഗ്രസ് പ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു”- കോണ്‍ഗ്രസിന്‍റെ മാധ്യമ വിഭാഗം തലവന്‍ ജയറാം രമേശാണ് രാഹുലിന്‍റെ പ്രസ്താവന ട്വിറ്ററിൽ കുറിച്ചത്.
















