മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ വിരമിച്ച അധ്യാപകനും മലപ്പുറം സിപിഎം നഗരസഭാ മുൻ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാറിനെ വീണ്ടും അറസ്റ്റ് ചെയ്തു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ മുൻ വിദ്യാർഥിനി നൽകിയ പരാതിയിലാണ് വീണ്ടും അറസ്റ്റ്.
മേയ് 13 നായിരുന്നു പൂർവവിദ്യാർഥികളുടെ പരാതിയിൽ ആദ്യം പിടിയിലായത്. പിന്നീട് ജാമ്യത്തിലിറങ്ങി. നിലവിൽ ഇയാൾക്കെതിരേ ഏഴു പരാതികൾ ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















