കോട്ടയം: അഗ്നിപഥ് പദ്ധതിക്കെതിരായ സമരത്തിന് പിന്നിൽ അർബൻ നക്സലുകളും ജിഹാദികളുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സമരങ്ങൾ നടത്തുന്നത് സ്ഥിരം ആളുകളുടെ സമ്മർദ്ദം മൂലമാണ്. മോദി സർക്കാർ എന്ത് ചെയ്താലും മെറിറ്റ് നോക്കാതെ ഇവർ എതിർക്കുകയാണെന്നും സുരേന്ദ്രൻ കുറപ്പെടുത്തി. കേരളത്തിൽ ഉൾപ്പെടെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കടുക്കുമ്പോഴാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് അഗ്നിപഥ് നിർത്തിവയ്ക്കണമെന്നു പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിക്കുകയും ചെയ്തു.
പദ്ധതിയുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് ആശങ്കയുണ്ട്. എതിർ സ്വരങ്ങൾ കണക്കിലെടുക്കണം. പ്രതിഷേധങ്ങൾ യുവാക്കളുടെ വികാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
















