സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും രണ്ടു ശതമാനം ഡിഎ / ഡിആര് അനുവദിച്ചു. നവംബര് ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെന്ഷനോടുമൊപ്പം ഇത് ലഭിക്കുമെന്ന് സംസ്ഥാന സര്ക്കാര് അറിയിച്ചു.
ശമ്പള പരിഷ്കരണം ഉള്പ്പെടെയുള്ള വിഷയങ്ങളില് പുതിയ സര്ക്കാര് ഒരു തീരുമാനവും എടുക്കുന്നില്ലെന്ന ആക്ഷേപം നിലനില്ക്കുന്നുണ്ട്. കൂടാതെ പഴയ ഡിഎ/ ഡിആര് കുടിശ്ശിക നല്കുന്ന കാര്യത്തില് നടപടി സ്വീകരിക്കാത്തതിലും സര്ക്കാര് ജീവനക്കാരുടെ ഇടയില് അതൃപ്തി പുകയുന്നുണ്ട്. ഈ പശ്ചാത്തലത്തില് രണ്ടു ശതമാനം ഡിഎ/ ഡിആര് അനുവദിച്ചത് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും താത്കാലിക ആശ്വാസമാകും.
ഇതുമായി ബന്ധപ്പെട്ട് മാസംതോറും 96 കോടിയാണ് സര്ക്കാരിന് അധിക ബാധ്യതയായി വരിക. ഇത് യാഥാര്ഥ്യമാകുന്നതോടെ ഡിഎ 37 ശതമാനമാകും.















