‘നിന്റെ വസ്ത്ര തുമ്പിൽ തൊടാൻ മോഹം’ എന്ന പേരിൽ ഒരു കൂട്ടം പ്രവാസികൾ നിർമിക്കുന്ന പുതിയ ഡിവോഷണൽ ആൽബം ഉടൻ റിലീസ് ചെയ്യും.സല്ലാപം വീഡിയോ വഴിയാണ് ആൽബം പുറത്തിറങ്ങുക.ജോയ് മാക്സ് വെൽ സംഗീതം നൽകുന്ന പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് റവ.സന്തോഷ് പാസ്റ്റർ ആണ്.
നീതു നെയ്യാറ്റിൻകരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കന്യാകുമാരിയിലെ മനോഹരമായ ലൊക്കേഷനുകളിൽ ആയിരുന്നു ആൽബത്തിന്റെ ഷൂട്ടിംഗ് നടന്നത്.ക്യാമറ പ്രവീൺ ആണ് .
















