ബോളിവുഡ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും കുഞ്ഞിനായി കാത്തിരിക്കുകയാണ്. . ദിവസങ്ങൾക്ക് മുമുമ്പായിരുന്നു , സോനം കപൂർ തന്റെ ബേബി ഷവർ നടത്തിയത്. ബേബി ഷവറിൽ നിന്നുള്ള നിരവധി ചിത്രങ്ങളും സോനം ആരാധകർക്കായി പങ്കുവെച്ചു.
“എല്ലാം യാഥാർത്ഥ്യമായി തോന്നിത്തുടങ്ങി! ഈ കുഞ്ഞ് ഇപ്പോൾ സുഖമായിരിക്കുന്നു, എക്കാലത്തെയും മികച്ച സ്വാഗത പാർട്ടി സംഘടിപ്പിച്ചതിന് @eieshabp-നോട് ഞാൻ നന്ദിയുള്ളവളാണ്, എന്റെ പ്രിയപ്പെട്ടവരെ ഒരുമിച്ച് കൊണ്ടുവന്നതിന്. ഏറ്റവും ഉദാരവും മനോഹരവുമായ രീതിയിൽ എന്നെ സ്നേഹവും അനുഗ്രഹവും കൊണ്ട് എല്ലാവരും മൂടുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് സോനം കുറിച്ചത്.
മാർച്ച് 21 നാണ് സോനം കപൂർ സോഷ്യൽമീഡിയയിലൂടെ താൻ ഗർഭിണിയാണെന്ന് അറിയിച്ചത്. ഒപ്പം ഭർത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ചില ഗർഭകാല ചിത്രങ്ങളും സോനം പങ്കുവെച്ചു. ‘നാല് കൈകൾ…. ഞങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ നിന്നെ വളർത്താൻ…. രണ്ട് ഹൃദയങ്ങൾ. അത് നിനക്ക് വേണ്ടി ഏകീകൃതമായി മിടിക്കു… ഓരോ ചുവടും…. ഒരു കുടുംബം. നിന്നെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല’ എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്ന സന്തോഷം സോനം കപൂർ പങ്കുവെച്ചത്.

















