ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സുരക്ഷ വർധിപ്പിച്ചു. കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീടിന് സായുധ പൊലീസ് സുരക്ഷയും നൽകും. സായുധ പൊലീസ് അകമ്പടിയോടെയാകും സുധാകരന്റെ യാത്ര.
സംസ്ഥാനത്തെ നിലവിലെ പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളത്. മുഴുവന്‍ സമയ സുരക്ഷയാണ്സുധാകരന് നല്‍കുന്നത്. വിമാനത്തിലെ അക്രമത്തിന്റെ പിന്നാലെ കെ സുധാകരന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സായുധ സുരക്ഷ കൂടുതൽ വർധിപ്പിക്കുന്നത് .
















