മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിൽ സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്ന് സരിത എസ് നായർ. ജയിലിൽ വെച്ച് സ്വപ്ന പുറത്തു പറയാനാവാത്ത പല കാര്യങ്ങളും തന്നോട് പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് അന്ന് സ്വപ്ന സുരേഷ് ജയിലിൽ വെച്ച് തന്നോട് പറഞ്ഞത്. സ്വപ്നയുടെ കൈയ്യിൽ ഒരു തെളിവുകളുമില്ലെന്നും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും സരിത പറഞ്ഞു. ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി.സി. ജോർജാണെന്നും സരിത വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വിവാദ വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നതുവരെ രഹസ്യമൊഴി നൽകാൻ കഴിയില്ലെന്ന നിലപാടിൽ ആണ് കോടതി.
















