ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ.ബിഗ്‌ബോസിലെ മത്സരാർത്ഥികൾക്ക് പുറത്ത് ആരാധകരും ആർമിയും ഒക്കെ ഉണ്ടെങ്കിലും ചില മത്സരാർത്ഥികളുടെ ആരാധകർ അവർക്ക് നൽകുന്ന പിന്തുണ അത്ര തന്നെ വലുതാണ്. അത്തരത്തിലൊരു മത്സരാർത്ഥിയായിരുന്നു ഡോ.റോബിൻ . ഷോയിൽ നിന്ന് പുറത്തായെങ്കിലും ഇതിനോടകം തന്നെ പുറത്ത് വലിയ ഒരുകൂട്ടം ആരാധകരെ ഡോ.റോബിൻ സ്വന്തമാക്കി കഴിഞ്ഞു. ഷോയിൽ നിന്ന് പുറത്തുവന്ന അദ്ദേഹത്തെ സ്വീകരിക്കാൻ തന്നെ വലിയൊരു ജനക്കൂട്ടം എയർപോർട്ടിൽ കാത്തുനിന്നു.ആരാധകരിൽ പലരും അദ്ദേഹത്തെ തന്നെ സീസൺ 4 ലെ വിജയിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത്രക്കായിരുന്നു ഡോ.റോബിനോടുള്ള പ്രേഷകരുടെ സ്നേഹം.
ഇപ്പോഴിതാ ഷോയിൽ നിന്ന് പുറത്തുവന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഡോ.റോബിന്റെ ആരാധകർക്കുള്ള ഒരു സ്നേഹസമ്മാനം നൽകിയിരിക്കുകയാണ് മഹാദേവൻ തമ്പി. ഡോ.റോബിന്റെ ഫോട്ടോകൾ മഹാദേവൻ തമ്പിയുടെ ക്യാമറയിലൂടെ പുറത്തുവന്നിരിക്കുകയാണ്.

മഹാദേവൻ തമ്പിയുടെ ഇതിനു മുൻപുള്ള പല ഫോട്ടോഷൂട്ടുകളും വൈറലായിരുന്നു എന്ന് നമുക്കറിയാം. മഹാദേവൻ തമ്പി എടുത്ത റോബിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരിക്കുകയാണ്. തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് ഈ ഫോട്ടോഷൂട് നടത്തിയിരിക്കുന്നത് കലിപ്പൻ ലൂക്കിലാണ് റോബിന്റെ ഫോട്ടോ എങ്കിലും വളരെയധികം സാധുവായ മനുഷ്യനാണ് ഡോ.റോബിൻ എന്നാണ് മഹാദേവൻ തമ്പി പറയുന്നത്.അദ്ദേഹത്തിന്റെ ആരാധകർക്കും അക്കാര്യം അറിയാം.നരസിംഹ സ്വാമിയാണ് റോബിന്റെ മേക്കപ്പ്. റിച്ചു റിസ്വാൻ ആണ് റോബിന്റെ കലിപ്പൻ സ്റ്റൈലിന് പിന്നിൽ .റോബിന് മനോഹരമായ വസ്ത്രങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തെ പോത്തീസ് വെഡിങ് സെന്റർ ആണ്. ഷോയുടെ വിന്നർ ആകാൻ കഴിഞ്ഞില്ലെങ്കിലും ഡോ.റോബിനോടുള്ള ആരാധകരുടെ സ്നേഹം മനസിലാക്കിയാണ് മഹാദേവൻ തമ്പി ഈ ഫോട്ടോഷൂട് സമ്മാനിച്ചിരിക്കുന്നത്.
















