വിവാഹം കഴിഞ്ഞ് ഒന്നര മാസമായപ്പോഴേക്കും ഭാര്യ നാലുമാസം ഗർഭിണിയാണെന്ന പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം.
ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച്ലാ സ്വദേശിയായ യുവാവാണ് ഭാര്യക്കെതിരെ പോലീസിൽ പരാതി നൽകിയത്. യുവതിക്ക് വയറുവേദന വന്നതോടെ പരിശോധന നടത്തി.പരിശോധനയിൽ യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞു. സോണോഗ്രാഫി പരിശോധനയിൽ ഗർഭിണിയാണെന്ന് യുവാവിന്റെ അമ്മ കണ്ടെത്തി.
ഒന്നരമാസം മുമ്പ് ആയിരുന്നു വിവാഹം.ഇപ്പോൾ യുവതി നാല് മാസം ഗർഭിണിയാണെന്നും താൻ തട്ടിപ്പിനിരയായെന്നും യുവാവ് പരാതിയിൽ പറയുന്നു. ബന്ധുവിന്റെ നിർദേശപ്രകാരമാണ് അയൽ ജില്ലയിലെ പെൺകുട്ടിയെ വിവാഹം ആലോചിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും യുവാവിനും പെൺകുട്ടിയെ ഇഷ്ടപ്പെട്ടതോടെ വിവാഹം നടത്തുകയായിരുന്നു. യുവതിയും കുടുംബവും ഈ വിവരം മറച്ചുവച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ചു പോലീസ് വിശദമായി അന്വേഷിക്കുകയാണ്.
















