അമേരിക്ക : അമേരിക്കയിലെ അലബാമയിൽ ക്രിസ്ത്യൻ പള്ളിയിൽ ഉണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ബിർമിംഗ്‌ഹാമിലെ വെസ്റ്റാവിയ ഹിൽസിലെ സെന്റ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ ചർച്ചിൽ പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ട് 6.22ഓടെയാണ് സംഭവം നടന്നത് . അക്രമിയെ പൊലീസ് പിടികൂടി. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തോക്ക് നിയന്ത്രണത്തിനുള്ള നടപടികൾ ആരംഭിക്കാൻ യു.എസ് ഭരണകൂടം തയ്യാറാകുന്നതിനിടെയാണ് വീണ്ടും വെടിവയ്പുകൾ തുടരുന്നത്. കഴിഞ്ഞയാഴ്ച മേരിലാൻഡിൽ 23കാരൻ സഹപ്രവർത്തകരായ മൂന്ന് പേരെ വെടിവച്ചുകൊന്നിരുന്നു.
















