സെക്കന്തരാബാദ്: അഗ്നിപഥ് പ്രതിഷേധം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പടരുന്നു. തെലുങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നൂറു കണക്കിന് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.
പ്രതിഷേധക്കാര്‍ ഒരു ട്രെയിനിന് തീവച്ചു. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. സമീപത്തെ സ്റ്റാളുകള്‍ നശിപ്പിച്ചു. ഓഫീസിനും കേടുപാടുണ്ടാക്കി. റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
















