ഡൽഹി: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഈ പദ്ധതി യുവാക്കളുടെ മേൽ തിടുക്കപ്പെട്ട് അടിച്ചേൽപ്പിക്കുകയാണെന്നും ആർമി റിക്രൂട്ട്മെന്റ് പഴയതുപോലെ നടത്തണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.
അഗ്നിപഥ് പദ്ധതിയെ യുവാക്കള്‍ തിരസ്ക്കെച്ചന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന് വേണ്ടതെന്തെന്ന് തിരിച്ചറിയാന്‍ നരേന്ദ്രമോദിക്ക് കഴിയുന്നില്ലെന്നും ചില സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേള്‍ക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.
















