ഡിവൈഎഫ്‌ഐ തനിക്കെതിരെ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ മുന്‍ പ്രസിഡന്റ് കൂടിയായ പി എ മുഹമ്മദ് റിയാസിനോട് വീണ.
കഴിഞ്ഞ ദിവസം മന്ത്രി വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച കുറിപ്പ് സൂചിപ്പിച്ചായിരുന്നു വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘നിലവിട്ട അസംബന്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയ്യപ്പെട്ടവള്‍’ എന്നായിരുന്നു പങ്കാളി വീണ വിജയനെ വിവാഹ വാര്‍ഷിക ദിനത്തിലെ പോസ്റ്റില്‍ മന്ത്രി മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fposts%2F568588597971948&show_text=true&width=500
ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വീണയുടെ ഫേസ്ബുക് പോസ്റ്റ്.’എന്റെയും പേര് വീണയാണ്. എന്റേയും മാംസം പച്ചയാണ്’ മന്ത്രി റിയാസിനെ മെന്‍ഷന്‍ ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ ഈ കാര്യം മന്ത്രിയോട് പറഞ്ഞത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fadvveenanair1%2Fposts%2F570821374415447&show_text=true&width=500
നേരത്തെ കഴിഞ്ഞ 14ന് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ സ്ക്രീന്‍ ഷോട്ട് അടക്കം വീണ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കെപിസിസി ആസ്ഥാനം ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള പ്രതിഷേധത്തിനിടെ സിപിഐഎം പതാക കത്തിച്ചതിന് ശേഷമാണ് വീണ എസ് നായര്‍ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം ഉണ്ടായത്.
















