തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും വിവാഹിതരായി കുറച്ചു ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇരുവരെയും കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും മാധ്യമങ്ങളിൽ നിറയുകയാണ്. ആശംസകൾക്കൊപ്പം മോശം കമന്റുകളും സോഷ്യൽമീഡിയയിൽ ഉണ്ടാകാറുണ്ട് .ഇത്തരത്തിൽ നയന്‍താരയ്ക്കെതിരെ വന്ന ഒരു മോശം കമന്റിന് ഗായിക ചിന്മയി നല്‍കിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
‘നയത്തില്‍ നയന്‍താരയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്‍ അഭിപ്രായവും ഇല്ല. അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിയ്ക്കുന്നു. അമ്മൂമ്മയുടെ വയസ്സില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിന് നയന്‍താരയെ ഐവിഎഫ് സെന്ററുകള്‍ സഹായിക്കേണ്ടി വരും’ എന്നായിരുന്നു ഒരു ഡോക്ടറുടെ കമന്റ്. ഈ കമന്റിനാണ് ചിന്മയി മറുപടി നല്‍കിയത്.
‘നമ്മള്‍ മെഡിക്കല്‍ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടര്‍മാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ സംസാരിയ്ക്കുന്നു, അതിനിടയിലാണ് ഒരു ഡോക്ടറുടെ ഈ കമന്റ് ശ്രദ്ധയില്‍ പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു’ ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചുവരുന്ന പെണ്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പുരസ്‌കാരം കൊടുക്കണം’ എന്നാണ് ചിന്മയി മറുപടി കുറിച്ചത്.
We happened to be speaking about sexism in Medical colleges and the gender bias female doctors, surgeons face on my Instagram page and I got this sent this.
A female actor gets married and this amazing doctor immediately leaves this crappy comment. pic.twitter.com/A4rwGyCd30— Chinmayi Sripaada (@Chinmayi) June 12, 2022
സംഭവം വിവാദമായതോടെ താനൊരു നയന്‍താര ഫാനാണെന്നും മാപ്പ് അപേക്ഷിച്ച് കൊണ്ട് ഡോക്ടര്‍ കുറിച്ചു.
















