യോഗി സർക്കാരിന്റെ ബുൾഡോസർ പൊളിക്കൽ നടപടിയിൽ സ്‌റ്റേയില്ലെന്നു സുപ്രീം കോടതി .നടപടിയിൽ മൂന്ന് ദിവസത്തിനകം സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു .സർക്കാർ പ്രത്യേക മതത്തെ ലക്ഷ്യമാക്കി ആ സമുദായത്തിലെ അംഗങ്ങളുടെ സ്വത്തുക്കൾ പൊളിച്ചുമാറ്റുന്നുവെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
എന്നാൽ അത്തരം നടപടികൾ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നാകണമെന്നും സർക്കാരിന് കോടതി മുന്നറിയിപ്പ് നൽകി.ജൂൺ 21ന് കേസ് വീണ്ടും പരിഗണിക്കും. നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്. ഹർജ്ജിക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി പറഞ്ഞു.
ജമിയത്ത് ഉലമ ഐ ഹിന്ദ് ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നിയമ നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് ഇനി സ്വത്തുക്കൾ പൊളിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തർപ്രദേശ് അധികാരികൾക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ അടുത്തിടെ യുപി സർക്കാർ പൊളിച്ചുമാറ്റിയിരുന്നു.
















