രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ പതിനൊന്ന് സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂണ്‍ 29 ആണ്, പത്രികകളുടെ സൂക്ഷ്മപരിശോധന ജൂണ്‍ 30 ന് നടക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇസി പ്രഖ്യാപിച്ചു. ജൂലൈ 18 ന് വോട്ടെടുപ്പും വോട്ടെണ്ണല്‍ ജൂലൈ 21 നും നടക്കും.
മുഖ്യ കക്ഷികളില്‍ നിന്ന് ഇതുവരെ ആരും സ്ഥാനാര്‍ത്ഥികളാവാന്‍ പേരു നല്‍കിയിട്ടില്ല. തമിഴ്നാട്ടിലെ സേലം ജില്ലയിലെ മേട്ടുഗുഡയില്‍ നിന്നുള്ള ഡോ.കെ.പത്മരാജനാണ് ആദ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
കെ പത്മരാജന്‍ (തമിഴ്‌നാട്),ജീവന്‍ കുമാര്‍ മിത്തല്‍ (ഡല്‍ഹി),മുഹമ്മദ് എ ഹമീദ് പട്ടേല്‍ (മഹാരാഷ്ട്ര),സൈറോ ബാനോ മുഹമ്മദ് പട്ടേല്‍ (മഹാരാഷ്ട്ര), ടി രമേശ് (നാമക്കല്‍),ശ്യാം നന്ദന്‍ പ്രസാദ് (ബിഹാര്‍),ദയാ ശങ്കര്‍ അഗര്‍വാള്‍ (ഡല്‍ഹി),ഓം പ്രകാശ് ഖര്‍ബന്ദ (ഡല്‍ഹി), ലാലു പ്രസാദ് യാദവ് (ബിഹാര്‍),
എ മനിതന്‍ (തമിഴ്‌നാട്),മന്ദാതി തിരുപതി റെഡ്ഡി (ആന്ധ്ര പ്രദേശ്) എന്നിവരാണ് ഇതുവരെ നാമ നിർദേശ പത്രിക സമർപ്പിച്ചത്.
സൂക്ഷ്മപരിശോധനയുടെ സമയത്ത് ഈ പത്രികകള്‍ പരിഗണിക്കപ്പെടും. രാജ്യത്തെ പരമോന്നത സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ 50 എംപിമാര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കണമെന്നും മറ്റൊരു 50 പേര്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കണമെന്നും നിയമത്തില്‍ മാറ്റം വരുത്തിയത് സ്വതന്ത്രരെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
















