‘എസ്എസ്എൽസി വിജയശതമാനം 99.26. കുട്ടികളേ, നിങ്ങള് പൊളിയാണ്… എല്ലാവർക്കും അഭിനന്ദനങ്ങൾ. ട്രോളാനൊന്നും ഞാനില്ല. എല്ലാവർക്കും സുഖമല്ലേ…’ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം വന്നതോടെ മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.
അബ്ദുറബ്ബിന്റെ പോസ്റ്റിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി.
‘പിള്ളേര് പൊളിയല്ലേ, കുട്ടികൾ പഠിച്ച് പാസാവട്ടെന്ന്, എന്തിനാ ട്രോളാൻ നിൽക്കുന്നെ’ എന്നായിരുന്നു വി ശിവൻകുട്ടി മറുപടിയായി കുറിച്ചത്. അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു ശിവൻകുട്ടിയുടെ മറുപടി.
അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കുട്ടികൾക്ക് മാർക്ക് വെറുതെ കൊടുത്തുവെന്ന തരത്തിൽ വിമർശനവും പരിഹാസവും ഉയർന്നിരുന്നു. മന്ത്രിയെ കളിയാക്കി നിരവധി ട്രോളുകളും രംഗത്തുവന്നു. ഈ അന്നത്തെ ആ ട്രോളുകളെ എല്ലാം ഓർമപ്പെടുത്തി കൊണ്ടാണ് ഇത്തവണ 99.26 വിജയശതമാനത്തിൽ അബ്ദുറബ്ബിന്റെ പരിഹാസരൂപേണയുള്ള പോസ്റ്റ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPK.Abdu.Rabb%2Fposts%2F596635605151153&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcomvsivankutty%2Fposts%2F5827190477297625&show_text=true&width=500
















