ഭോപ്പാല്‍: മധ്യപ്രദേശില്‍ സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. നിവാരി ജില്ലയിലെ ഓര്‍ക്ക നഗരത്തിലെ മദ്യശാലയ്ക്ക് നേരെ ഉമാ ഭാരതി മദ്യശാലയ്ക്ക് നേരെ ചാണമെറിഞ്ഞ് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ എടുക്കുന്നവരോട് താന്‍ എറിയുന്നത് ചാണകമാണെന്നും കല്ലെല്ലെന്നും ഉമാ ഭാരതി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
5. नगरीय निकायों तथा पंचायतों के चुनाव चल रहे हैं, मैं रामराजा सरकार से प्रार्थना करूंगी कि हमारी भाजपा की सब जगह प्रचंड जीत हो तथा मध्य प्रदेश से कांग्रेस का नामोनिशान भी मिट जाए l
— Uma Bharti (@umasribharti) June 14, 2022
അനുമതി ലഭിച്ച സ്ഥലത്തല്ല മദ്യശാല പ്രവര്‍ത്തിക്കുന്നതെന്നും വിശുദ്ധ നഗരമായ ഓര്‍ക്കയില്‍ ഇത്തരമൊരു മദ്യശാല തുറന്നത് കുറ്റകരമാണെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു. മദ്യശാലയ്‌ക്കെതിരേ ജനങ്ങളുടെ പ്രതികരണം ഒരു കുറ്റമായി കാണാനാകില്ലെന്നും മതപരമായ ഇത്തരമൊരു സ്ഥലത്ത് മദ്യശാല തുടങ്ങിയതാണ് വലിയ കുറ്റമെന്നും ഉമാ ഭാരതി പറഞ്ഞു.
അതേസമയം അനുമതി ലഭിച്ച സ്ഥലത്ത് തന്നെയാണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
















