സ്തനാർബുദ ബോധവൽക്കരണത്തിനും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് SK Hospitalൽ PINK RACE – Breast Cancer Awareness Ride സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 29ന് രാവിലെ 7:00 മണിക്ക് കനകക്കുന്ന് പാലസ് മെയിൻ ഗേറ്റിൽ വച്ച് ആരംഭിക്കുന്ന റൈഡ് ആരംഭിക്കുന്നത്. “ഒരുമിച്ച് സഞ്ചരിക്കാം, അവബോധം വളർത്താം, സ്ത്രീകളെ ശാക്തീകരിക്കാം” എന്ന ആശയമാണ് റെഡ് മുന്നോട്ട് വെക്കുന്നത്. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കാനും നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കാനും നമുക്ക് ഒരുമിച്ച് കൈകോർക്കാം.
രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് സൗജന്യമായി പിങ്ക് T-shirt ലഭിക്കുന്നതാണ്.ബ്ലൂ ജീൻസ് & വൈറ്റ് ഷൂസാണ് പരിപാടിയിൽ പങ്കെടുക്കുന്ന ധരിക്കേണ്ടത്. കനകക്കുന്ന് → കവടിയാർ ജംഗ്ഷൻ → കുറവൻകോണം → പട്ടം ജംഗ്ഷൻ → ബേക്കറി ജംഗ്ഷൻ → SK Hospital, ഇടപ്പഴഞ്ഞി എന്നീവടങ്ങളിലൂടെയാണ് റൈഡ് കടന്നുപോകുന്നത്. റൈഡിൽ പങ്കെടുക്കുന്നവർ വാഹനത്തിന് സാധുവായ ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് (PUC), RC ബുക്ക് എന്നിവ ഉണ്ടായിരിക്കണം.സാധുവായ ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്. ലേണേഴ്സ് ലൈസൻസ് അനുവദിക്കുന്നതല്ല.ഹെൽമെറ്റ് നിർബന്ധമായും ധരിക്കണം. ഈ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം.സ്തനാർബുദ ബോധവൽക്കരണത്തിനായി കൈകോർക്കാം. നേരത്തെയുള്ള രോഗനിർണയത്തിന്റെ സന്ദേശം ഓരോരുത്തരിലേക്കും എത്തിക്കാം. സ്ത്രീകളുടെ ആരോഗ്യത്തിനും ശാക്തീകരണത്തിനുമായി നമുക്ക് ഒരുമിച്ച് മുന്നേറാം.















