നിരവധി സിനിമകളിലൂടെ ശ്രധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രിയങ്കരിയായ ബാലതാരമാണ് മീനാക്ഷി.ഇപ്പോഴിതാ എസ്എസ്എൽസി പരീക്ഷയിലെ തന്റെ മാർക് ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷി എ പ്ലസ് ഗ്രേഡ് നേടി. ഫിസിക്സിന് ബി പ്ലസ് ഗ്രേഡ്. ‘‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ, ബാക്കി എല്ലാം എ പോസിറ്റീവ്.’’എന്നാണ് റിസൾട്ട് പങ്കുവെച്ച് മീനാക്ഷി കുറിച്ചത് .
കോട്ടയം സ്വദേശിയാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരുന്നു മീനാക്ഷി.നിരവധി സിനിമകളിലൂടെ ശ്രെദ്ധയെയാണ് മീനാക്ഷി.പ്രേഷകരുടെ പ്രിയപ്പെട്ട കുട്ടിതാരം കൂടിയാണ് മീനാക്ഷി.അമർ അക്ബർ അന്തോണി,ഒപ്പം തുടങ്ങിയ സിനിമകളിലേലം മികച്ച പ്രകടനമാണ് മീനാക്ഷി നടത്തിയത്.
















