കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. കോപ്പാലം മൂഴിക്കരയിൽ കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം പി.എം കനകരാജിന്റെ വീടിനു നേരെയാണ് പെട്രോൾ ബോംബേറ് ഉണ്ടായത്.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. ബോംബേറിൽ വീടിന്റെ മുൻവശത്തെ വാതിലുകൾ കത്തി കരിഞ്ഞു. കനകരാജിന്റെ വയോധികയായ അമ്മയും ഭാര്യയും മാത്രമായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
















