ഗായകന്‍ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗുണ്ടാനേതാവുമായ ലോറന്‍സ് ബിഷ്ണോയിയെ സംസ്ഥാന പോലീസിന് ഏഴ് ദിവസത്തെ റിമാന്‍ഡ് അനുവദിച്ചു. ലോറന്‍സ് ബിഷ്ണോയിയെ കനത്ത സുരക്ഷയോടെ മാന്‍സയില്‍ നിന്ന് മൊഹാലിയിലേക്ക് കൊണ്ടുപോയി.
പഞ്ചാബ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് അനുവദിച്ചതിനേക്കാള്‍ വലിയ സുരക്ഷയാണ് ഇവർക്ക്. ഇവരുടെ സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനമാണ് പഞ്ചാബ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. തുടര്‍ന്ന് വിവിധ വാഹനങ്ങള്‍ അടങ്ങുന്ന സുരക്ഷാ വ്യൂഹത്തില്‍ നൂറോളം പോലീസുകാര്‍ അനുഗമിക്കും. ഇയാളെ അജ്ഞാത കേന്ദ്രത്തിലേയ്ക്കാണ് മാറ്റുകയെന്നാണറിയുന്നത്.
ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തില്‍ പഞ്ചാബ് പോലീസും ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്സും മറ്റ് ഏജന്‍സികളും ചേര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബിഷ്ണോയിയുടെ പങ്കിനെക്കുറിച്ച് ചോദ്യം ചെയ്യും.
സിദ്ദു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ പേര് ഉയര്‍ന്നതിന് പിന്നാലെ, ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘത്തിന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോറന്‍സ് ബിഷ്ണോയിയുടെ അഭിഭാഷകന്‍ ഡല്‍ഹി പട്യാല കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
















