സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സർക്കാരിന്റെ നീക്കം. പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഇന്ന് ചേരുന്ന യോഗത്തിൽ സംസ്ഥാനത്തെ കോവിഡ് കേസുകളിലെ വര്‍ധനയും പ്രതിപക്ഷത്തിന്റെ പ്രതിഷേധം നേരിടുന്നതെങ്ങെനെ എന്നതും ചര്‍ച്ചയാകും. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവും ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധത്തെ ഗൗരവമായി സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ഈ മാസം 21 മുതല്‍ എല്ലാ ജില്ലകളിലും റാലികളും വിശദീകരണ യോഗങ്ങളും നടത്തും. ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനാണ് തീരുമാനം. എന്നാല്‍ ജില്ലകളില്‍ നടക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല.
















