ആലപ്പുഴ: അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് തകർത്ത സംഭവത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് പിടികൂടി. പുറക്കാട് സ്വദേശികളായ അബ്ദുൾ സലാം, ഷിജാസ്, രതീഷ്, അഷ്ക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ തങ്ങളുടെ മൊഴിയിൽ പറഞ്ഞ പ്രതികളെയല്ല അറസ്റ്റ് ചെയ്തതെന്ന് ബ്ളോക്ക് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തിയ ശേഷം സിപിഐഎം നിർദ്ദേശിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ കീഴടങ്ങുകയായിരുന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നു. വിമാനത്തിൽ മുഖ്യമുന്തിക്ക് നേരെ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.
















