നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും.ഇന്ന് 11 മണിക്ക് ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. പതിവുപോലെ എഐസിസി ആസ്ഥാനം മുതല്‍ ഇഡി ഓഫീസ് വരെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 18 മണിക്കുറോളം രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിച്ചില്ലെന്നാണ് ഇഡിയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ തുടരേണ്ടി വരുന്നത്.ഇ ഡി അസിസ്റ്ററ്റ് ഡയറക്ടര്‍ മോണിക്കാ ശര്‍മ്മ നേതൃത്വം നല്‍കുന്ന സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്എന്നാൽ ചോദ്യം ചെയ്യലിനിടെ നിരവധി തവണ ഇടവേള എടുത്ത് ഉദ്യോഗസ്ഥര്‍ സമയം നീട്ടിക്കൊണ്ടു പോകുന്നതാണ് വീണ്ടും ചോദ്യം ചെയ്യല്‍ നീളാന്‍ കാരണമെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.
ഇന്നലെത്തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന രാഹുലിന്റെ ആവശ്യം ഇ ഡി തള്ളിയാണ് തുടര്‍ച്ചയായ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍. കഴിഞ്ഞ രണ്ട് ദിവസവും ചോദ്യം ചെയ്യലിന് മുന്നോടിയായി വലിയ പ്രതിഷേധം ഇഡി ഓഫീസിന് സമീപം നടന്നിരുന്നു.
















