മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി .ഇഡി കേന്ദ്ര ഓഫീസിന് കൈമാറിയതായി റിപ്പോര്‍ട്ട്. ഇതില്‍ ഗുരുതര വെളിപ്പെടുത്തലുകളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇഡിക്ക് സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭിച്ചത്
മൊഴി വിശദമായി പരിശോധിച്ചായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്ര ഡയറക്ട്രേറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. കേന്ദ്ര ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ച് എത്രയും വേഗം തന്നെ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാനാണ് ഇ ഡിയുടെ തീരുമാനം.
അതേസമയം രഹസ്യ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി സ്വപ്‌ന സുരേഷ് പറഞ്ഞു. തന്റെ മൊഴിയിൽ നിന്നും പിന്മാറണമെങ്കിൽ തന്നെ കൊല്ലണമെന്ന് സ്വപ്‌ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും ഷാജ് കിരണും തമ്മിൽ ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയാണ്.
വിവാദ വനിതയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസിൽ ഒരുമിച്ചിരുന്ന് ഒരുപാട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങൾ വഴി പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
















