മധ്യപ്രദേശിൽ മൂന്ന് എംഎൽഎമാർ ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. ഒരു ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സമാജ് വാദി (എസ്പി) എംഎൽഎമാരോടൊപ്പം സ്വതന്ത്ര എംഎൽഎയും ബിജെപിയിൽ അംഗത്വമെടുത്തു. ഇതോടെ സഭയിൽ ബിജെപിയുടെ അംഗസംഖ്യ ഉയർന്നു. സഞ്ജീവ് സിംഗ് കുശ്വാഹ (ബിഎസ്പി), ബിജാവർ രാജേഷ് കുമാർ ശുക്ല (എസ്പി) വിക്രം സിംഗ് റാണ എന്നിവരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുൾപ്പെടെയുള്ള നേതാക്കൾ സ്വാഗതം ചെയ്തു.
ജോതിരാദിത്യ സിന്ധ്യയോടൊപ്പം 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ ചേർന്നതിനെ തുടർന്നാണ് മധ്യപ്രദേശിൽ ബിജെപി അധികാരത്തിലെത്തുന്നത്. 2020-ൽ മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം 31 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. നിലവിൽ 230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു.
















