ശരീരഭാഗങ്ങളെ കാര്‍ന്നു തിന്നുന്ന അസുഖമാണ് ക്യാന്‍സര്‍. തുടക്കത്തിലേ കണ്ടെത്താനായാല്‍ പലവിധ ക്യാന്‍സറും പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ക്യാന്‍സറിനോടുള്ള ജനങ്ങളുടെ ഭയം മുതലാക്കി ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ധാരാളമുണ്ട്. അത്തരത്തിലൊരു സന്ദേശം കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘Blood cancer രോഗം പൂര്‍ണ്ണമായും ഗുണപ്പെടുത്താന്‍ കഴിയുമെന്ന് കണ്ട് പിടിച്ചു കഴിഞ്ഞു. അതിനുള്ള മരുന്നിന്റെ പേര് ഇതാണ് lmitinef mercilet.
ഈ മരുന്ന് Chennai ല്‍ ലഭ്യമാണ് അതും സൗജന്യമായി. ദയവു ചെയ്ത് സുഹുര്ത്തുക്കളെ നിങ്ങള്‍ക്ക് അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ഈ സന്ദേശം എത്തിക്കുവാന്‍ സഹായിക്കണമെന്ന് അഭ്യര്ത്തിക്കുന്നു. താഴെ കാണുന്ന വിലാസത്തിലാണ് മരുന്ന് ലഭിക്കുന്നത് അതിന്റെ കൂടെ ഫോണ്‍ നമ്പരും ചേര്‍ക്കുന്നു
Cancer institute Adayar
East canal bank road
Gandhi nagar Adayar
Chennai
Pin code 600020
Land mark. Near Michael School
Pnone number. 044-24910754/044-24911526/044-22350241
(Forwarding msg)’ എന്നു തുടങ്ങുന്ന പോസ്റ്റാണ് പ്രചരിക്കുന്നത്.
എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നാണെങ്കിലും രോഗം പൂര്‍ണ്ണമായി ഭേദമാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. മരുന്ന് സൗജന്യമായി ലഭിക്കുമെന്നതും തെറ്റായ വിവരമാണ്. പോസ്റ്റിനെപ്പറ്റി കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് വര്‍ഷങ്ങളായി പ്രചാരത്തിലുള്ള സന്ദേശമാണെന്ന് മനസിലാക്കാനായി. പോസ്റ്റിലുള്ള ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമായവയാണ്. കൂടാതെ പോസ്റ്റില്‍ പറയുന്ന lmitinef mercilte എന്ന മരുന്നിനെക്കുറിച്ചും കൂടുതലായി അന്വേഷിച്ചു. ശാസ്ത്ര ഗവേഷണങ്ങളെക്കുറിച്ചുള്ള പ്രസിദ്ധീകരണമായ Avensonlineല്‍ ഇതെപ്പറ്റി നല്കിയ ഒരു കുറിപ്പ് ലഭ്യമായി. ഇമാറ്റിനിബ്(Imatinib) എന്ന് സാധാരണയായി അറിയപ്പെടുന്ന മരുന്നാണിത്. ബ്ലഡ് ക്യാന്‍സര്‍ ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ എല്ലാത്തരം ക്യാന്‍സറിനും ഈ മരുന്ന് ശാശ്വതമായ പരിഹാരമല്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നല്കിയ വിശദീകരണവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
‘ക്രോണിക് മൈലോയ്ഡ് ലുക്കീമിയ’ (സിഎംഎല്‍) എന്ന ഒരു തരം രക്താര്‍ബുദത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ‘ഇമാറ്റിനിബ് മെസിലേറ്റ്’ എന്ന മരുന്നാണിതെന്ന് ചെന്നൈയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഈ മരുന്ന് ചെന്നൈ അഡയാറിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമുള്ളതല്ല. ഇന്ത്യയിലുടനീളം ലഭ്യമാണ്. രാജ്യത്തെ എല്ലാ പ്രധാന കാന്‍സര്‍ സെന്ററുകളിലും ഡ്രഗ് സപ്പോര്‍ട്ട് പ്രോഗ്രാം സജീവമാണ്.
ക്രോണിക് മൈലോയ്ഡ് ലുക്കീമിയ എന്ന രക്താര്‍ബുദത്തിന്റെ ഒരു രൂപത്തെ നിയന്ത്രിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഇതുവരെ മികച്ച ഫലങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് തീര്‍ച്ചയായും CML-നുള്ള ഒരു പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. മറ്റ് ചില ക്യാന്‍സറുകള്‍ക്കും ഇത് ഉപയോഗിക്കുന്നു, എന്നിരുന്നാലും CMLന് ലഭിക്കുന്ന റിസള്‍ട്ട് മറ്റൊരു രോഗത്തിനും ഈ മരുന്ന് നല്‍കിയിട്ടില്ല. എന്നതാണ് അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്ന വിശദീകരണം. ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശം 2015ല്‍ പൂനെ, യശോദ ഹെമറ്റോളജി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ വൈറലായിരുന്നു. അന്ന്, ബംഗളൂരു എച്ച് സിജി ക്യാന്‍സര്‍ സെന്ററിലെ സര്ജന് ഡോ. വിശാല്‍ റാവു നടത്തിയ വാര്‍ത്താസമ്മേളനം ടൈംസ് ഓഫ് ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം Imitinef Mercilite എന്ന മരുന്നിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. എല്ലാത്തരം ക്യാന്‍സറിനെയും ഭേദമാക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അത്തരത്തിലൊരു മാന്ത്രികമരുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന സന്ദേശം വര്‍ഷങ്ങളായുള്ളതാണെന്നും ക്യാന്‍സറിനെ പൂര്‍ണ്ണമായി പ്രതിരോധിക്കുന്ന മരുന്നല്ല ഇതെന്നും വ്യക്തമായി.