മണ്ണാർക്കാട്: മധുവിന്റെ കൊലപാതകക്കേസിൽ നിലവിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ മധുവിന്റെ അമ്മ മല്ലി നല്കിയ അപേക്ഷ കോടതി തള്ളി. തുടർന്ന് കേസ് ജൂണ്‍ 20ലേക്ക് മാറ്റി.
ഹർജി മണ്ണാർക്കാട് പ്രത്യേക കോടതി തള്ളിയതിനാൽ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. കോടതിയിൽ രാവിലെ 11 ന് മല്ലി അപേക്ഷ നല്‍കിയത്. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ ഹർജി വായിച്ചശേഷം തള്ളുകയായിരുന്നു.
ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം നല്കി. ജൂണ്‍ 20നുള്ളിൽ ഹൈക്കോടതിയിൽനിന്ന് അപേക്ഷയിൽ തീരുമാനമുണ്ടായില്ലെങ്കിൽ മണ്ണാർക്കാട് കോടതിയിൽ വിചാരണ തുടരും.
















