തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ് പി പ്രദീപ് തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വധശ്രമ ഗൂഢാലോചന ചുമത്തി. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
അതേസമയം, പ്രതിഷേധക്കാര്‍ മദ്യം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന പൊലീസ് ഒഴിവാക്കി.
വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകന്‍ ഫർസിൻ മജീദിനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തു. മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
















