തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്റോണ്‍മെന്റ് ഹൗസ് വളപ്പിൽ കയറിയ മൂന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അകത്ത് കടന്ന മൂന്ന് പേരിൽ രണ്ട് പേർ പുറത്തുവന്നുവെങ്കിലും ഇവരിൽ ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞുവച്ചിരുന്നു. ഇതേതുടർന്ന് കൂടെയുണ്ടായിരുന്ന രണ്ട് പേർ പോലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിടിച്ചുവച്ചിരിക്കുന്ന ആളെ പുറത്തുവിടണമെന്നായിരുന്നു ഇവർ ഉയർത്തുന്ന ആവശ്യം.
















