തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരുപോലെയാണ്. സിപിഎമ്മാണ് സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തകരെ സംരക്ഷിക്കും. ഭയന്നോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം പ്രതിഷേധ സാധ്യത കണക്കിൽ എടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വിളപ്പിൽശാല ഇ എം എസ് അക്കാദമിയിലും വഴിയിൽ ഉടനീളവും കർശന സുരക്ഷയാണ് മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കിയിരിക്കുന്നത്.
















