പ്രശസ്തമായ ടോയ് സ്റ്റോറി എന്ന കാര്‍ട്ടൂണ്‍ സിനിമാ സീരീസിലെ ഏറ്റവും പുതിയ ചിത്രമാണ് ‘ലൈറ്റ്ഇയര്‍’. രാജ്യത്തെ ‘മാധ്യമ ഉള്ളടക്ക നിബന്ധകള്‍’ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആനിമേഷന്‍ ചിത്രമായ ‘ലൈറ്റ് ഇയറിന്’ റീലിസിന് വിലക്ക് ഏർപ്പെടുത്തി യുഎഇ മീഡിയ റെഗുലേറ്ററി ഓഫീസ്. ജൂണ്‍ 16ന് റിലീസ് ചെയ്യാനിരിക്കെയാണ് വിലക്ക്.ഡിസ്‌നി – പിക്‌സാര്‍ പുറത്തിറക്കുന്ന ചിത്രമാണ്.
കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ചിത്രത്തില്‍ സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ ചുംബിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന ആരോപണം. രാജ്യത്ത് സ്വവര്‍ഗാനുരാഗം നിയമപ്രകാരം കുറ്റകരമാണ്.
















