തിരുവനന്തപുരം: ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിമാനത്തിൽ ഉണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്തണം ഇ പി ജയരാജന് മാത്രമാണ്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെയും ചെന്നിത്തല അപലപിച്ചു. പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുക എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ അറിവോടെയും പൊലീസിന്‍റെ സഹായത്തോടെയുമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തിട്ടുണ്ട്.
















