ഇടുക്കി: സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നിൽ ആർഎസ്എസ്,ബിജെപി, യുഡിഎഫ്, ഗൂഡാലോചനയെന്ന് എംഎം മണി പറഞ്ഞു. സ്വർണ്ണക്കടത്തുകാരിയെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തയാളെപ്പോലെയാണ് അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്ന പരിപാടി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാർട്ടിക്ക് അറിയാമെന്നും എംഎം മണി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചനയുടെ ആസ്ഥാനം എച്ചആർഡിഎസ് ആണെന്നാരോപിച്ച് തൊടുപുഴയിലെ എച്ച്ആർഡിഎസ് ആസ്ഥാനത്തേക്ക് സിപിഎം. നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















